അഗതിമന്ദിരങ്ങളുടെ സംരക്ഷണത്തിനു പ്രത്യേക നിയമം കൊണ്ടുവരും: മന്ത്രി മുനീര്‍

single-img
20 March 2012

തെരുവിലും മറ്റും അലഞ്ഞുതിരിയുന്ന മാനസിക രോഗികളെ പാര്‍പ്പിക്കുന്ന അഗതിമന്ദിരങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക നിയമം കൊണ്ടു വരുമെന്നു മന്ത്രി എം.കെ. മുനീര്‍ നിയമസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച ചട്ടത്തിന്റെ കരട് തയാറായി. മന്ത്രി കെ.എം. മാണിയുടെകൂടി സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് ഇതേക്കുറിച്ചു ചര്‍ച്ച ചെയ്യും. തോമസ് ഉണ്ണിയാടനാണ് ഇതുസംബന്ധിച്ച് സബ്മിഷന്‍ ഉന്നയിച്ചത്. ബന്ധപ്പെട്ട നിയമങ്ങളിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.