തമിഴ്ജനതയുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് ശ്രീലങ്കയ്‌ക്കെതിരായ പ്രമേയത്തെ അനുകൂലിക്കുന്നതെന്ന് പ്രധാനമന്ത്രി

single-img
20 March 2012

ശ്രീലങ്കയിലെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ജനീവയില്‍ ചേരുന്ന യുഎന്‍ മനുഷ്യാവകാശ സമ്മേളനത്തില്‍ അമേരിക്ക അവതരിപ്പിക്കുന്ന പ്രമേയത്തെ അനുകൂലിക്കാന്‍ ഇന്ത്യ തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. പ്രമയേത്തിന്റെ പൂര്‍ണരൂപം ലഭിച്ചിട്ടില്ലെങ്കിലും ശ്രീലങ്കയിലെ തമിഴ്‌സമൂഹത്തിന്റെ പുനരധിവാസം ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്ന് രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിലെ തമിഴ്‌വംശജര്‍ക്ക് ശാന്തിയും സമാധാനവും ഉറപ്പാക്കുക എന്നതാണു ലക്ഷ്യം. ശ്രീലങ്കന്‍ ഭരണഘടനയിലെ 13-ാം ആര്‍ട്ടിക്കിള്‍ പൂര്‍ണമായും പ്രാബല്യത്തിലാക്കാമെന്ന് അവര്‍ ഉറപ്പുനല്കിയ കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.