ഫുട്ബോൾ സമ്പന്നരിലും മെസ്സി ഒന്നാമൻ

single-img
20 March 2012

ലോക ഫുട്ബോളർ ലയണൽ മെസ്സിയ്ക്കു ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഫുട്ബോൾ താരമെന്ന പദവിയും ഇനി മുതൽ സ്വന്തം.ബാഴ്സലോണയുടെ പ്രിയപ്പെട്ട  സ്റ്റാർ സ്ട്രൈക്കർക്ക് വാർഷിക ശമ്പളമായ 13 മില്യൺ പൌണ്ട് കൂടാതെ ബോണസുകളും സ്പോൺസർഷിപ്പുകളും ചേർന്ന് ഒരു വർഷം 27.4 മില്യൺ പൌണ്ട് ആണ് ലഭിക്കുന്നത്.അഡിഡാസും പെപ്സിയും പോലുള്ള ലോകത്തിലെ മുൻനിര ബ്രാൻഡുകളുമായി അദ്ദേഹത്തിന് കരാർ ഉണ്ട്.ഇതുവരെയും ഒന്നാം സ്ഥാനം കൈയടക്കിപ്പോന്ന ഡേവിഡ് ബെക്കാമിനെയാണ് മെസ്സി പിന്നിലാക്കിയത്.ലോസ് ആഞ്ചലസ് ഗാലക്സി താരമായ ബെക്കാമിന്  26.2 മില്യൺ പൌണ്ട് ലഭിക്കുന്വോൾ മൂന്നാമതെത്തിയ റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡൊയ്ക്ക് കിട്ടുന്നത് 24.3 മില്യൺ പൌണ്ടാണ്.പട്ടികയിൽ നാലാം സ്ഥാനം സാമുവൽ എറ്റുവിനും അഞ്ചാം സ്ഥാനം വെയ്ൻ റൂണിയ്ക്കുമാണ്.റയൽ മാഡ്രിഡിന്റെ കോച്ചായ ഹോസെ മൌറീന്യോയാണ് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന ഫുട്ബോൾ പരിശീലകൻ.