ശക്തമായ കാവലിൽ കൂടംകുളത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

single-img
20 March 2012

ആണവ പദ്ധതിക്കെതിരെയുള്ള സമരങ്ങളാൽ ഏഴു മാസത്തോളം നിർത്തിവെച്ചിരുന്ന കൂടംകുളം ആണവ നിലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് കനത്ത സുരക്ഷാ വലയത്തിൽ പുനരാരംഭിച്ചു.കഴിഞ്ഞ ദിവസമാണ് ഇതിനുള്ള അനുമതി സംസ്ഥാന മുഖ്യമന്ത്രിയായ ജയലളിത നൽകിയത്.നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്ന ഈ പ്രദേശത്ത് കേന്ദ്രസേനയ്ക്കൊപ്പം തമിഴ്നാട് പോലീസിലെ അയ്യായിരത്തോളം പേരും കേരള പോലീസിൽ നിന്നുള്ള 400 പേരും ഉൾപ്പെടുന്ന വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.കൂടംകുളത്തേക്കും ഇദിന്തകരൈയിലേക്കും ഉള്ള എല്ലാ വഴികളും പോലീസ് അടച്ചിരിക്കുകയാണ്.ഇതേസമയം പദ്ധതിക്കെതിരെ സമരം നടത്തുന്ന ഗ്രാമവാസികളിൽ പതിഞ്ചു പേർ  അനിശ്ചിതകാല നിരാഹാരത്തിലാണ്.തങ്ങളുടെ നിരവധി ആളുകളെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു.