ജഗതിയുടെ ആരോഗ്യനിലയില്‍ പുരോഗതി; കുടുംബാംഗങ്ങളെ തിരിച്ചറിഞ്ഞു

single-img
20 March 2012

കാറപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കളെയും കുടംബാംഗങ്ങളെയും ജഗതി തിരിച്ചറിഞ്ഞു. രണ്ടാഴ്ചയ്ക്കുശേഷം തുടര്‍ ചികിത്സയ്ക്കായി ജഗതിയെ വെല്ലൂരിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കുന്നുണ്‌ടെന്നും ബന്ധുക്കള്‍ പറഞ്ഞു.