ഇറാഖിൽ സ്ഫോടനങ്ങളിൽ കുറഞ്ഞത് 29 മരണം

single-img
20 March 2012

രാജ്യത്ത് അറബ് ലീഗ് സമ്മേളനത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ഇറാഖിൽ സ്ഫോടന പരമ്പരയിൽ ഏകദേശം 29 പേർ മരിച്ചതായി റിപ്പോർട്ട്.സുരക്ഷാ കാര്യങ്ങൾ തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് തെളിയിക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് ഇത്.ബാഗ്ദാദ്,കർബല,കിർകുക്,ബെയ്ജി തുടങ്ങി നിരവധി നഗരങ്ങളിൽ സ്ഫോടനം അരങ്ങേറി.പലയിടത്തും കാർ ബോംബ് ആക്രമണങ്ങളാണ് നടന്നത്.നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.അമേരിക്കൻ സേനയുടെ പിന്മാറ്റത്തെ തുടർന്ന് അക്രമങ്ങളിൽ കുറവ് വന്നിട്ടുണ്ടെങ്കിലും പുതിയ ആക്രമണങ്ങൾ വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്.