സിവില്‍ സപ്ലൈസ് ഓഫീസുകളിലും റേഷന്‍ കടകളിലും വിജിലന്‍സ് മിന്നല്‍ പരിശോധന

single-img
20 March 2012

സംസ്ഥാനത്തെ സിവില്‍ സപ്ലൈസ് ഓഫീസുകളിലും റേഷന്‍ കടകളിലും വിജിലന്‍സ് മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ബ്രെഡ് ആന്റ് ബട്ടര്‍ എന്ന് പേരിട്ട പരിശോധന സംസ്ഥാനത്തെ 90 കേന്ദ്രങ്ങളിലാണ് നടക്കുന്നത്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. അരി, പഞ്ചസാര, മണ്ണെണ്ണ ഹോള്‍സെയില്‍ ഡിപ്പോകളിലും പരിശോധന നടക്കുന്നുണ്ട്.