റേഷന്‍ കടകളിലെ വിജിലന്‍സ് റെയ്ഡ്: വ്യാപക ക്രമേക്കേട് കണ്‌ടെത്തി

single-img
20 March 2012

സംസ്ഥാനത്തെ സിവില്‍ സപ്ലൈസ് ഓഫീസുകളിലും റേഷന്‍ കടകളിലും വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്‌ടെത്തി. വയനാട്ടിലെ ഒരു റേഷന്‍ ഡിപ്പോയില്‍ നിന്ന് മാസപ്പടി ഡയറി കണ്‌ടെടുത്തു. മാസപ്പടി നല്‍കിയവരുടെ പേരുകള്‍ കോഡ് ഭാഷയിലാണ് ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നത്. അരി, പഞ്ചസാര, മണ്ണെണ്ണ ഹോള്‍സെയില്‍ ഡിപ്പോകളിലെ പരിശോധനയില്‍ പൂഴ്ത്തിവെച്ച നിലയില്‍ ഭക്ഷ്യധാന്യങ്ങളും കണ്‌ടെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ ബ്രെഡ് ആന്റ് ബട്ടര്‍ എന്ന പേരിലായിരുന്നു വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. സംസ്ഥാനത്തെ 90 കേന്ദ്രങ്ങളിലാണ് ഒരേസമയം വിജിലന്‍സ് പരിശോധന നടത്തിയത്.