അഫ്ഗാന്‍ കൂട്ടക്കൊല: യുഎസ് സൈനികനു മറവി രോഗമെന്ന്

single-img
20 March 2012

യുഎസ്-അഫ്ഗാന്‍ ബന്ധം വഷളാക്കിയ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന യുഎസ് സൈനികന്‍ റോബര്‍ട്ട് ബേല്‍സ് സംഭവത്തെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. യുഎസിലെ കാന്‍സസില്‍ ഏകാന്ത തടവില്‍ കഴിയുന്ന ബേല്‍സുമായി സംസാരിച്ച ശേഷമാണ് അഭിഭാഷകന്‍ ജോണ്‍ ഹെന്‍ഹി ബ്രൗണ്‍ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. ഇക്കഴിഞ്ഞ 11നു വൈകിട്ട് തെക്കന്‍ അഫ്ഗാനിസ്ഥാനിലെ ഗ്രാമത്തില്‍ തോക്കുമായി നടന്നെത്തിയ യുഎസ് സൈനികന്‍ ഒമ്പതു കുഞ്ഞുങ്ങളും മൂന്നു സ്ത്രീകളും അടക്കം 16 സാധാരണക്കാരെയാണു വെടിവച്ചുകൊന്നത്. വെള്ളിയാഴ്ച കാന്‍സസില്‍ എത്തിച്ച ബേല്‍സിനെ ലീവന്‍വര്‍ത്ത് കോട്ടയില്‍ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.