രാജ്യസഭയിലേക്ക് വിമതസ്ഥാനാര്‍ത്ഥി; യദ്യൂരപ്പ രണ്ടും കല്‍പ്പിച്ചുതന്നെ

single-img
19 March 2012

മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ബി.ജെ.പുട്ടസ്വാമിയെ ഉള്‍പ്പടെ കര്‍ണാടകയിലെ രണ്ടു രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ റിബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ യെദിയൂരപ്പയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു പുട്ടസ്വാമി. എന്നാല്‍ പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് മൂന്നാമത്തെ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതെന്ന് പുട്ടസ്വാമി പറഞ്ഞു. നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം പത്ത് എംഎല്‍എമാരുടെ പിന്തുണ ഹാജരാക്കിയിട്ടുണ്‌ടെന്നും പുട്ടസ്വാമി പറഞ്ഞു. യെദിയൂരപ്പയുടെ അറിവോടെയാണോ നാമനിര്‍ദേശപത്രിക നല്‍കിയതെന്ന ചോദ്യത്തിന് പുട്ടസ്വാമി വ്യക്തമായ മറുപടി നല്‍കിയില്ല. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനൊപ്പം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനവും പുട്ടസ്വാമി രാജിവച്ചിട്ടുണ്ട്.