മാണി രാജിവയ്ക്കണം: വി.എസ്

single-img
19 March 2012

ബജറ്റ് ചോര്‍ത്തിക്കൊടുത്തശേഷം നിയമസഭയില്‍ അവതരിപ്പിച്ച കെ.എം. മാണി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. നിയമസഭാ ഹാളില്‍ എല്‍ഡിഎഫ് ജനപ്രതിനിധികള്‍ക്ക് ഒപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വി.എസ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് പുറത്തായ ബജറ്റ് നിരാകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബജറ്റിലൂടെയാണെങ്കിലും അല്ലാതെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും വി.എസ് പറഞ്ഞു.