സോമാലിയന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു നേരേ ആക്രമണം; അഞ്ചു പേര്‍ കൊല്ലപ്പെട്ടു

single-img
19 March 2012

സോമാലിയയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു നേര്‍ക്ക് അല്‍ക്വയ്ദ ബന്ധമുള്ള ഷബാബ് ഗ്രൂപ്പിലെ തീവ്രവാദികള്‍ നടത്തിയ പീരങ്കി ആക്രമണത്തില്‍ അടുത്തുള്ള അഭയാര്‍ഥി ക്യാമ്പിലെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. കൊട്ടാരത്തിനു നേര്‍ക്കു വച്ച വെടി ലക്ഷ്യം തെറ്റി 500 മീറ്റര്‍ അകലെയുള്ള അഭയാര്‍ഥി ക്യാമ്പില്‍ പതിക്കുകയായിരുന്നു. ക്യാമ്പിലെ ഒരു കുടുംബത്തിലെ അഞ്ചു പേരാണു കൊല്ലപ്പെട്ടത്.