ക്യാപ്റ്റേനയും ജീവനക്കാരെയും ഹാജരാക്കാമെന്ന ഉറപ്പുതരാമെങ്കില്‍ കപ്പല്‍ വിട്ടു നല്‍കാമെന്ന് ഷിപ്പിംഗ് മന്ത്രാലയം

single-img
19 March 2012

ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാരെ കോടതിയോ ഉദ്യോഗസ്ഥരോ ആവശ്യപ്പെടുമ്പോള്‍ സ്വന്തം ചെലവില്‍ ഹാജരാക്കാമെന്നു കപ്പല്‍ ഉടമകള്‍ ഉറപ്പു നല്കിയാല്‍ എന്റിക്ക ലെക്‌സി എന്ന ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ വിട്ടയക്കാവുന്നതാണെന്നു കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു. എന്റിക്ക ലെക്‌സിയുടെ യാത്ര തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു കപ്പല്‍ ഉടമകള്‍ നല്കിയ ഹര്‍ജിയിലാണു ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കപ്പല്‍ ജീവനക്കാരുടെ നിസഹകരണം മൂലമാണ് അന്വേഷണം വൈകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി