സയിദ് അജ്മലിന്റെ ബൗളിംഗ് ആക്ഷനു പ്രശ്‌നമില്ലെന്ന് ഐസിസി

single-img
19 March 2012

പാക്കിസ്ഥാന്‍ സ്പിന്നര്‍ സയിദ് അജ്മല്‍ കൈമടക്കി ബോള്‍ ചെയ്യുന്നു എന്നതില്‍ കഴമ്പില്ലെന്ന് ഐസിസി വിധിയെഴുതി. അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ അജ്മല്‍ കൈമടക്കുന്നില്ലെന്ന് ഐസിസി അധികൃതര്‍ ഇന്നലെ വ്യക്തമാക്കി. ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍ അജ്മലിന്റെ ആക്ഷനെതിരേ ശബ്ദമുയര്‍ത്തിയിരുന്നു. അജ്മലിന്റെ ബോളില്‍ സച്ചിന്‍ ഔട്ടായപ്പോഴും പലര്‍ക്കും സംശയമുണ്ടായിരുന്നു. കളിയില്‍ ഇന്ത്യ ആറു വിക്കറ്റിനു വിജയിച്ചു. എന്തായാലും അജ്മലിനെതിരേ ഉയര്‍ത്തിയ വിവാദങ്ങള്‍ക്കു താത്കാലിക വിരാമമായിരിക്കുന്നു.