നൂറുകളുടെ നൂറ് നേടിയ ലിറ്റിൽ മാസ്റ്റർക്ക് പാർലമെന്റിന്റെ പ്രശംസ

single-img
19 March 2012

അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു സെഞ്ച്വറികൾ പൂർത്തിയാക്കിയ സച്ചിൻ തെണ്ടുൽകർക്ക് ഇന്ത്യൻ പാർലമെന്റ് അംഗങ്ങളുടെ വക അഭിനന്ദനം.ബജറ്റ് സമ്മേളനത്തിനായി ഒത്തുചേർന്നിരിക്കുന്ന ഇരു സഭകളും സച്ചിന്റെ നേട്ടത്തെ മുക്തകണ്ഡം പ്രശംസിച്ചു. രാജ്യത്തിന് മൊത്തം അഭിമാനമാനിക്കാവുന്ന അവസരമാണ് ഈ ഒരു സെഞ്ച്വറിയിലൂടെ കൈവന്നിരിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.സച്ചിനും ഇന്ത്യൻ ടീമിനും നല്ലൊരു ഭാവിയ്ക്ക് ആശംസകൾ നേർന്ന ലോക് സഭ സ്പീക്കർ മീര കുമാർ സച്ചിൻ ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യത്തെയും പുതുതലമുറക്കാരായ കളിക്കാർക്കും പ്രചോദനമാണെന്നും പറഞ്ഞു.

രാജ്യസഭയിൽ ബിജെപി അംഗമായ തരുൺ വിജയ് പ്രശ്നങ്ങളിൽ പെട്ട് ഉഴലുന്ന ഇന്ത്യക്കാർക്കു സന്തോഷിക്കാനൊരു അവസരമാണ് നൽകിയതെന്നും അദ്ദേഹത്തിന്റെ നേട്ടം നല്ലൊരു ഭാവി എന്ന സ്വപ്നം പുതുതലമുറയിൽ ഉണ്ടാക്കുമെന്നും അഭിപ്രായപ്പെട്ടു.മറ്റൊരംഗമായ എസ്.എസ്.അലുവാലിയ സച്ചിനും ഏഷ്യ കപ്പിലെ നിർണായക മത്സരത്തിൽ 183 റൺസ് നേടി പാക്കിസ്ഥാനെതിരെ ഇന്ത്യയെ വിജയത്തിലെത്തിച്ച വിരാട് കോഹ്ലിയ്ക്കും അഭിനന്ദനം അറിയിച്ചു.സ്വിസ്സ് ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടിയ സൈന നേവാളിനെയും ലോക് സഭ അഭിനന്ദിച്ചു.