ബജറ്റ് സമ്മേളനത്തിനു ശേഷം ഇന്ധനവില വര്‍ദ്ധിപ്പിക്കേണ്ടി വരും: പ്രണബ്

single-img
19 March 2012

ബജറ്റ് സമ്മേളനം അവസാനിക്കുമ്പോള്‍ രാജ്യത്ത് ഇന്ധനവിലയും വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് ധനമന്ത്രി പ്രണാബ് മുഖര്‍ജി സൂചന നല്‍കി. പെട്രോളിനും ഡീസലിനും എല്‍പിജി. ഗ്യാസിനും വില വര്‍ധിപ്പിക്കേണ്ടിവരുമെന്നാണ് പ്രണാബ് സൂചിപ്പിച്ചത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം കഴിഞ്ഞാലുടന്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് വിശദീകരിച്ച അദ്ദേഹം വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ചര്‍ച്ച ചെയ്യുമെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയ സമവായം ഉണ്ടാക്കുമെന്നും പറഞ്ഞു. ക്രൂഡ് ഓയില്‍ വില വര്‍ധനവിന് ആനുപാതികമായി ഇന്ധനവില വര്‍ധിപ്പിക്കേണ്ടിവരുന്ന സാഹചര്യമാണ് ഈ ചര്‍ച്ചയില്‍ പ്രധാനമായും കടന്നുവരികയെന്നും ഇന്ധന സബ്‌സിഡി നല്‍കേണ്ടിവരുന്നത് വലിയ തോതിലുള്ള അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നതിനാല്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും പ്രണാബ് മുഖര്‍ജി വ്യക്തമാക്കി.