കേരളം കാത്തിരുന്ന വിധി നാളെ; ഒരുക്കങ്ങള്‍ പൂര്‍ണ്ണതയിലേക്ക്

single-img
19 March 2012

കേരളം കാത്തിരുന്ന വിധിക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നു. പിറവം ഉപതെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണല്‍ മൂവാറ്റുപുഴ നിര്‍മല ജൂണിയര്‍ സ്‌കൂളില്‍ നാളെ ആരംഭിക്കുവാനിരിക്കേ, വാര്‍ത്താവിനിമയ സൗകര്യമുള്‍പ്പെടെ എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് പൂര്‍ത്തിയായ 17നു വൈകിട്ട് ഏഴോടെ വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌കൂളിലെത്തിച്ചിരുന്നു. വരണാധികാരി ഇ.ആര്‍. ശോഭനയുടെ നേതൃത്വത്തില്‍ ഉപവരണാധികാരി എം. അരവിന്ദാക്ഷന്‍നായരുടെയും മൂവാറ്റുപുഴ തഹസില്‍ദാര്‍ ടി.എസ്. സ്വര്‍ണമ്മയുടെയും സഹകരണത്തോടെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരായ ഡോ. ഉമാകാന്ത് പന്‍വാര്‍, കെ. വീരഭദ്രറെഡ്ഢി എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണലെന്നു തെരഞ്ഞെടുപ്പു ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാനവാസ് പറഞ്ഞു.