ഒറ്റപ്പാലത്ത് ഫിലിം സിറ്റി ഉടൻ

single-img
19 March 2012

തിരുവനന്തപുരം: ഒറ്റപ്പാലത്ത് സ്വകാര്യ പങ്കാളിത്തത്തോടെ  ഫിലിംസിറ്റി നിർമ്മിക്കുമെന്നു സംസ്‌ഥാന ബഡ്ജറ്റ് അവതരണവേളയിൽ മന്ത്രി കെ എം മാണി പറഞ്ഞു.ഇതിനായി ബജറ്റിൽ ഒരു കോടിരൂപ വകയിരുത്തി.കൊച്ചിയിൽ പെട്രോകെമിക്കൽ ഇൻഡ്രസ്ട്രിയിൽ സോണിനു 50 കോടി രൂപയും സഹകരണമേഖലയ്ക്ക് 62 കോടിയും,കോട്ടയം ജില്ലയിൽ ടെക്നോപാർക്ക് സ്‌ഥാപിക്കാനായി 10 കോടി രൂപയും വകയിരുത്തി.ബി പി എൽ വിഭാഗത്തിലെ വൃക്ക രോഗികൾക്കായി മാസം 525 രൂപയും തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിവസം തികച്ച സ്ത്രീകളുടെ കുട്ടികൾക്ക് സ്കൂൾ തുറക്കുമ്പോൾ 1000 രൂപ വെച്ചു നൽകാനും തീരുമാനിച്ചു.എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ തൊഴിൽ പരിശീലന കേന്ദ്രങ്ങളാക്കും.തൊഴിലിനായി രെജിസ്റ്റർ ചെയ്യുന്ന കേന്ദ്രങ്ങൾ എന്ന നിലയിൽ നിന്നും തൊഴിലിനു പ്രാപ്തരാക്കുന്ന കേന്ദ്രം എന്നനിലയിലേക്ക് ഇതിനെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.