പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കും

single-img
19 March 2012

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനു പിന്നാലെ ഇടതുപക്ഷ സംഘടനകളുടെയും യുവമോര്‍ച്ചയുടെയും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും താമസ സ്ഥലം, ഓഫീസ്, യാത്ര, പൊതുപരിപാടികള്‍ എന്നിവയുടെയെല്ലാം സുരക്ഷ വര്‍ധിപ്പിക്കണമെന്നാണ് ഇന്റലിജന്‍സ് അറിയിച്ചിട്ടുള്ളത്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച തീരുമാനം പ്രഖ്യാപിച്ച കെ.എം. മാണിയുടെ സുരക്ഷ എടുത്തുപറഞ്ഞിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ കിളിമാനൂരില്‍ ഡിെൈവഫ്‌ഐക്കാര്‍ കരിങ്കൊടി കാണിച്ചിരുന്നു.