ബഡ്ജറ്റില്‍ മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടിന് 50 കോടി രൂപ

single-img
19 March 2012

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് താഴെയായി പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് ബജറ്റില്‍ 50 കോടി രൂപ വകയിരുത്തി. നിലവിലെ അണക്കെട്ടിന് 1300 അടി താഴെയാണ് പുതിയ അണക്കെട്ട് നിര്‍മിക്കുക. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ദുര്‍ബലാവസ്ഥ കണക്കിലെടുത്താണ് നടപടിയെന്ന് കെ.എം. മാണി വിശദീകരിച്ചു. അണക്കെട്ട് തകര്‍ന്നാല്‍ അഞ്ച് ജില്ലകളിലെ ജനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ അണക്കെട്ടുകളില്‍ മലമ്പുഴ മാതൃകയില്‍ പൂന്തോട്ടങ്ങള്‍ വെച്ചുപിടിപ്പിച്ച് വിനോദസഞ്ചാരകേന്ദ്രങ്ങളാക്കുന്നതിന് ഒരു കോടി രൂപ മാറ്റിവെച്ചിട്ടുണ്‌ടെന്നും മന്ത്രി പറഞ്ഞു.