മുകുള്‍ റോയി റെയില്‍വേ മന്ത്രിയായി അധികാരമേറ്റു

single-img
19 March 2012

മുകുള്‍ റോയ് റെയില്‍വേ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലെ അശോകാ ഹാളിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. രാഷ്ട്രപതി പ്രതിഭാപാട്ടീലാണ് മുകുള്‍ റോയിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. റെയില്‍ബജറ്റില്‍ യാത്രാക്കൂലി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് റെയില്‍വേ മന്ത്രിയായിരുന്ന ദിനേശ് ത്രിവേദിയോട് രാജിവെയ്ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പുതിയ മന്ത്രിയെ നിയോഗിക്കേണ്ടി വന്നത്.