ഗോധ്ര കലാപക്കേസില്‍ നരേന്ദ്ര മോഡിക്കു നോട്ടീസ്

single-img
19 March 2012

ഗോധ്ര കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും കലാപം അന്വേഷിച്ച നാനാവതി കമ്മീഷനും സുപ്രീംകോടതി നോട്ടീസ് അയച്ചു. മോഡിയെ വേണ്ടവിധം ചോദ്യം ചെയ്തില്ലെന്ന് ആരോപിച്ച് ഒരു സന്നദ്ധ സംഘടന നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിന്മേലാണു നോട്ടീസ്. നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ജസ്റ്റീസ് ഡി.കെ. ജെയിന്‍, എ.കെ. ദവെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.