മലയാളക്കരയെ മയക്കാൻ മായാമോഹിനി വരുന്നു

single-img
19 March 2012

ദിലീപ്-ജോസ്തോമസ് ടീമിന്റെ മായാമോഹിനി ചിത്രീകരണം പൂർത്തിയായി വരുന്നു.ദിലീപ് ഒരേ സമയം നായകനും നായികയുമാകുന്നതാണു മായാ മോഹിനിയെ വ്യത്യസ്ഥമാക്കുന്നത്.മായാമോഹിനിയുടെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി വരുന്നു.വിഷുവിനാണു ചിത്രം തീയറ്റരുകളിൽ എത്തുക.ബിജു മേനോനാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ദിലീപിനു പുറമേ ലക്ഷ്മി റായിയും മൈഥിലിയുമാണു ചിത്രത്തിലെ മറ്റ് നായികമാർ.വിജയരാഘവന്‍, ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, കൊച്ചുപ്രേമന്‍, മോഹന്‍ഗത്, മധുവാരിയര്‍, സ്ഫടികം ജോര്‍ജ്, ഖസാന്‍ഖാന്‍ എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്