എന്‍സിടിസിയേക്കാള്‍ ഭേദം പോട്ടയും, ടാഡയും: മമത

single-img
19 March 2012

ദേശീയ ഭീകരവിരുദ്ധസംഘ(എന്‍സിടിസി)ത്തിനെതിരെയുള്ള തന്റെ അഭിപ്രായം മമത ബാനര്‍ജി വീണ്ടും ആവര്‍ത്തിച്ചു. പോട്ട, ടാഡ എന്നിവയെക്കാള്‍ മോശമാണെന്ാണ് ഇതിനെപ്പറ്റി മമത പറഞ്ഞത്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. കൂടിക്കാഴ്ച തൃപ്തികരമാണെന്നും എന്‍സിടിസിയെക്കുറിച്ചുള്ള ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും മമത പറഞ്ഞു.