ജീവനക്കാരുടെ സമരം:കുവൈത്ത് എയർവെയ്സ് സർവ്വീസുകൾ റദ്ദാക്കി

single-img
19 March 2012

ജീവനക്കാരുടെ സമരം കാരണം കുവൈത്ത് എയർവെയ്സ് തുടർച്ചയായി രണ്ടാം ദിവസവും വിമാന സർവ്വീസുകൾ റദ്ദുചെയ്തു.ഒരാഴ്ച മുൻപാണ് ശന്വള വർദ്ധനവും മറ്റാനുകൂല്യങ്ങളും ആവശ്യപ്പെട്ട് കൊണ്ടുള്ള സമരം ആരംഭിച്ചത്.രണ്ട് ഡസനോളം സർവ്വീസുകളാണ് റദ്ധാക്കപ്പെട്ടത്.ഇവ എന്ന് പുനരാരംഭിക്കുമെന്ന് ഇതു വരെ തീരുമാനമായിട്ടില്ല.സമരം ചെയ്യുന്നവർ അതിർത്തികളിൽ ട്രക്കുകൾ കടത്തി വിടാതിരിക്കുന്നത് കാരണം രാജ്യത്തെ സൂപ്പർ മാർക്കറ്റുകളിൽ സാധങ്ങളുടെ ക്ഷാമം നേരിട്ട് തുടങ്ങിയിരിക്കയാണ്.ഇതു പലയിടത്തും വിലകൂട്ടി വിൽക്കുന്നതിലേക്കും നയിക്കുന്നുണ്ട്.എന്നാൽ എണ്ണ കയറ്റുമതി രംഗത്തെ സമരം ഒരു തരത്തിലും ബാധിച്ചിട്ടില്ല.മറ്റു മേഖലകളിലെ തൊഴിലാളികളും സമരം നടത്തുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ്.