ഒടുവില്‍ കൂടംകുളം പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ പച്ചക്കൊടി

single-img
19 March 2012

വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന കൂടംകുളം ആണവ പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ പച്ചക്കൊടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് പദ്ധതി എത്രയും വേഗം കമ്മീഷന്‍ ചെയ്യാന്‍ അനുമതി നല്‍കിയത്. പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ സമഗ്രവികസനത്തിനായി 500 കോടി രൂപയുടെ പ്രത്യേക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താക്കുറിപ്പിലാണ് മുഖ്യമന്ത്രി ജയലളിത ഇക്കാര്യം അറിയിച്ചത്.