കിങ്ഫിഷർ ലൈസൻസ് റദ്ദാക്കൽ ഭീഷണിയിൽ

single-img
19 March 2012

സാന്വത്തിക പ്രതിസന്ധിയാൽ നട്ടം തിരിയുന്ന കിങ്ഫിഷർ എയർലൈൻസിന്റെ പറക്കാനുള്ള ലൈസൻസ് റദ്ദാക്കപ്പെടുമെന്ന് റിപ്പോർട്ട്.ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)കിങ്ഫിഷറിന്റെ മേധാവിയായ വിജയ് മല്യയോട് എയർലൈൻസിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ വ്യക്തമായൊരു ചിത്രം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.വേനൽക്കാല സർവ്വീസുകളുടെ ഏറ്റവും പുതിയ പട്ടികയിൽ കഴിഞ്ഞമാസം നൽകിയതിനു വിരുദ്ധമായി 16 എയർക്രാഫ്റ്റുകൾ മാത്രമേ ഉൾപെടുത്തിയിരുന്നുള്ളു.ഇതാണ് പെട്ടെന്നുള്ള നടപടിക്കു കാരണം.മുൻകൂട്ടി അറിയിക്കാതെ ഫ്ലൈറ്റുകൾ റദ്ദാക്കിയതിനെ തുടർന്ന് ഫെബ്രുവരിയുടെ അവസാനം ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കാൻ ഡിജിസിഎ കന്വനിക്ക് നോട്ടീസ് നൽകിയിരുന്നു.എന്നാൽ നോട്ടീസിൽ നൽകിയിരുന്ന പതിനഞ്ചു ദിവസത്തെ സമയം കഴിഞ്ഞിട്ടും തൃപ്‌തികരമായ ഒരു മറുപടി കിങ്ഫിഷർ ഇതുവരെ നൽകിയിട്ടില്ല.നികുതി അടക്കാതിരുന്നതിനെ തുടർന്ന് അവരുടെ ബാങ്ക് അക്കൌണ്ടൂകൾ ഇപ്പോൾ മരവിപ്പിച്ചിരിക്കയാണ്.ശന്വളം ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാരും സമരം തുടങ്ങിയിരുന്നു.എല്ലാത്തരത്തിലും കഷ്ടപ്പെടുന്ന കിങ്ഫിഷറിന് ഏകദേശം 7,057 കോടി രൂപയുടെ ആകെ കടമുണ്ടെന്നാണ് കണക്കാക്കുന്നത്.ഇതു കൂടാതെ ഈ മാസം ആദ്യം തങ്ങൾക്കു നൽകാനുള്ള തുകയ്ക്ക് മുടക്കം വരുത്തിയെന്ന് ആരോപിച്ചു അയാട്ടയും കിങ്ഫിഷർ എയർലൈൻസിനെ സസ്പെൻഡ് ചെയ്തിരുന്നു.