ജോസ്‌കോ ജൂവല്ലേഴ്‌സ് തൊടുപുഴയിലും പ്രവര്‍ത്തനമാരംഭിച്ചു

single-img
19 March 2012

തൊടുപുഴ: ഇന്ത്യയിലെ ജൂവല്ലറി ഗ്രൂപ്പായ ജോസ്‌കോ ജൂവല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം പ്രശസ്ത സിനിമാതാരം ഭരത് സുരേഷ് ഗോപിയും ജനപ്രിയ നായിക കാവ്യാ മാധവും ചേര്‍ന്ന് തൊടുപുഴയ്ക്ക് സമര്‍പ്പിച്ചു. ജോസ്‌കോ ഗ്രൂപ്പ് എം.ഡി & സിഇഒ ടോണി ജോസ് ഭദ്രദീപം തെളിയിച്ച ഉദ്ഘാടന ചടങ്ങില്‍ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ ടി.ജെ. ജോസഫ് മുഖ്യാതിഥിയായിരുന്നു. നാലരപ്പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യവും പുതുമയുടെ ഫാഷന്‍
സങ്കല്‍പ്പങ്ങളും ഏറ്റവും മികച്ച കസ്റ്റമര്‍ സര്‍വ്വീസും തൊടുപുഴയ്ക്ക് സമ്മാനിക്കുന്ന ആദ്യത്തെ ജൂവല്ലറി ഷോറൂമാണ് ജോസ്‌കോയുടേതെന്ന് ജോസ്‌കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ & സിഇഒ ടോണി ജോസ് അഭിപ്രായപ്പെട്ടു. പുതുമ തേടി അന്യസ്ഥലങ്ങളിലേക്ക് പോകുന്ന ആഭരണപ്രേമികളുടെ ചിരകാല സ്വപ്നമാണ് ജോസ്‌കോ തൊടുപുഴയില്‍ സാക്ഷാത്കരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 916 BIS ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണ്ണാഭരണങ്ങളുടെ ലോകോത്തര ശ്രേണി, GIA/IGI/SGL സര്‍ട്ടിഫൈഡ് ബെല്‍ജിയം കട്ട് ഡയമണ്ടാഭരണങ്ങള്‍, 916 സ്വര്‍ണ്ണത്തില്‍ അണ്‍കട്ട് ഡയമണ്ടുകള്‍ പതിച്ച ആഭരണങ്ങള്‍, ഡയമണ്ട് ബ്രൈഡല്‍ സെറ്റുകള്‍, പ്ലാറ്റിനം ആഭരണങ്ങള്‍, ബ്രാന്റഡ് വാച്ചുകള്‍ എന്നിവയുടെ ലോകത്തിലെ ഏറ്റവും മികച്ച കളക്ഷനുകളും സെലക്ഷനുകളുമാണ് ജോസ്‌കോ തൊടുപുഴ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.

വിദേശരാജ്യങ്ങളില്‍ ഇറക്കുമതി ചെയ്യുന്ന അസ്സല്‍ തങ്കമാണ് ജോസ്‌കോ ആഭരണനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഇതുപയോഗിച്ച് സ്വന്തം പണിശാലകളില്‍ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള വിദഗ്ധരായവരുടെ മേല്‍നോട്ടത്തില്‍ പുറത്തുവരുന്ന ഓരോ ആഭരണഡിസൈനുകളും വിസ്മയിപ്പിക്കുന്നതാണ്. പ്രശസ്തരായ ഡിസൈനര്‍മാരുടെ എക്‌സ്‌ക്ലൂസ്സീവ് ഡിസൈനുകളും ഷോറൂമിലുണ്ട്. 916 BIS ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ലോകത്തെ ഏറ്റവും കുറഞ്ഞ പണിക്കൂലിയാണ് ജോസ്‌കോ നല്‍കുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ BIS മുദ്രണത്തോടു കൂടിയ 916 സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രമാണ് ജോസ്‌കോ ഷോറൂമുകളില്‍ വില്‍ക്കുന്നത്. അതിനാല്‍ വില്‍ക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ലോകത്തെവിടെയും ഏറ്റവും ഉയര്‍ന്ന റീസെയില്‍ വാല്യൂ എന്നും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.

വിവാഹാഭരണങ്ങളുടെ ഏറ്റവും മികച്ച ഡിസൈനുകളാണ് ഷോറൂമിലുള്ളത്. ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും വിവാഹാഭണങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത സെലക്ഷനുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ജോസ്‌കോയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച സ്റ്റാഫുകള്‍ വിവാഹാഭരണങ്ങളുടെ ബജറ്റിനനുസരിച്ചുള്ള പാക്കേജ് സെലക്ട് ചെയ്യുന്നതില്‍ വിദഗ്ധ സഹായം നല്‍കുന്നു. യുവതലമുറയുടെ ഫാഷന്‍ സ്വപ്നങ്ങള്‍ക്ക് ജോസ്‌കോയുടെ
കാഷ്വല്‍, ലൈറ്റ് വെയ്റ്റ്, വെസ്റ്റേണ്‍ കാഷ്വല്‍, എത്ത്‌നിക് ജ്യൂവല്‍ സെറ്റുകള്‍ എന്നിവ പുതുമ നല്‍കുന്നതും ഏത് മുഹൂര്‍ത്തങ്ങള്‍ക്കും അണിയാന്‍ യോജിച്ചവയുമാണ്.സര്‍ട്ടിഫൈഡ് ഡയമണ്ടാഭരണങ്ങള്‍ക്ക് 1 വര്‍ഷത്തെ തെഫ്റ്റ് ഇന്‍ഷുറന്‍സ്, സൗജന്യ ആജീവനാന്ത മെയിന്റനന്‍സ് എന്നിവ ജോസ്‌കോ ഡയമണ്ട്‌സ് നല്‍കുന്നു.

വിവാഹ പര്‍ച്ചേസുകള്‍ക്ക് സ്‌പെഷ്യല്‍ പാക്കേജ്, ഉയരുന്ന സ്വര്‍ണ്ണവിലയ്ക്ക് എന്നും ശാശ്വതപരിഹാരമായി അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം, മാസം തോറും ചെറിയതവണകളായുള്ള നിക്ഷേപത്തിലൂടെ സ്വര്‍ണ്ണം സ്വരൂപിക്കാനുള്ള സ്വര്‍ണ്ണ നിക്ഷേപ പദ്ധതി, വിദഗ്ധരായ സ്റ്റാഫുകള്‍, വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം എന്നിവയും തൊടുപുഴ ഷോറൂമിന്റെ പ്രധാന പ്രത്യേകതയാണ്. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ ശാഖകളുള്ള ജോസ്‌കോ സമീപഭാവിയില്‍ തന്നെ തമിഴ്‌നാട്, ഹൈദരാബാദ് എന്നീ സ്ഥലങ്ങള്‍ക്കൊപ്പം കേരളത്തില്‍ തിരുവല്ല, ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററായ കൊച്ചി ഇടപ്പള്ളിയിലെ ലുലു ഷോപ്പിംഗ് മാള്‍, കൊച്ചിയിലെ എം.ജി. റോഡ്, കോഴിക്കോട് എന്നിവിടങ്ങളിലും പുതിയ ഷോറൂമുകള്‍ ആരംഭിക്കുമെന്ന് ജോസ്‌കോ ഗ്രൂപ്പ് എം.ഡി & സിഇഒ ടോണി ജോസ് വ്യക്തമാക്കി.