ഇന്ത്യ ശ്രീലങ്കക്കെതിരെ വോട്ട് ചെയ്യും : പ്രധാനമന്തി

single-img
19 March 2012

യുദ്ധക്കുറ്റങ്ങളുടെ പേരിൽ ശ്രീലങ്കക്കെതിരെ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മീഷനിൽ അവതരിപ്പിക്കുന്നപ്രമേയത്തിനനുകൂലമായി ഇന്ത്യ വോട്ട് ചെയ്യുമെന്ന് പ്രധാനമന്ത്രി മന്മോഹൻ സിങ് അറിയിച്ചു.ലങ്കയിൽ തമിഴർക്കു നേരെ നടന്ന അക്രമങ്ങളാണ് അമേരിക്ക പിന്തുണക്കുന്ന പുതിയ പ്രമേയത്തിനടിസ്ഥാനം.ഇതിനെതിരെ വോട്ട് ചെയ്യുന്നതിന് ഉയർന്ന തലത്തിലുള്ള സമ്മർദ്ധമാണ് ഗവണ്മെന്റിന് രാജ്യത്തിനകത്തു നിന്നും നേരിട്ടുകൊണ്ടിരിക്കുന്നത്.പാർലമെന്റംഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുക എന്നതു കൊണ്ട് കൂടിയാണ് ഈ തീരുമാനമെന്ന് അദേഹം അറിയിച്ചു.