ലോകത്തിൽ ഏറ്റവും കൂടുതൽ ആയുധം വാങ്ങുന്നത് ഇന്ത്യയെന്ന് റിപ്പോർട്ട്

single-img
19 March 2012

ലോകത്തിൽ ഏറ്റവും കൂടുതൽ ആയുധം വാങ്ങുന്നതിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കെന്ന് പഠന റിപ്പോർട്ട്.രാജ്യാന്തരതലത്തിൽ നടക്കുന്ന ആയുധ ഇടപാടുകളെ കുറിച്ച് സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് നടത്തിയ പഠനത്തിലാണ് ഈ വിവരം ഉള്ളത്.രണ്ടാം സ്ഥാനത്ത് ദക്ഷിണ കൊറിയയും മൂന്നാമത് പാക്കിസ്ഥാനും ചൈനയുമാണ് .ലോക ആയുധ ഇറക്കുമതിയുടെ 10 ശതമാനമാണ് ഇന്ത്യ നടത്തിയത്.2002-06 കാലാഘട്ടത്തിലേതിൽ നിന്നും 24 ശതമാനം വർദ്ധനവാണ് അന്താരാഷ്ട്രതലത്തിലെ ആയുധ വിപണിയിൽ 2007-11 കാലയളവിൽ ഉണ്ടായത്.