സംസ്‌ഥാനത്ത് സ്വർണ്ണ കടകൾ ഇന്നും അടച്ചിടും

single-img
19 March 2012

തൃശൂര്‍: കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്‌ നികുതി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ സംസ്‌ഥാന വ്യാപകമായി സ്വര്‍ണക്കടകള്‍ ഇന്നലെയും ഇന്നും അടച്ചിട്ടു.ഇറക്കുമതി ചുങ്കം രണ്ടില്‍ നിന്ന് നാലുശതമാനമാക്കിയതിലും ഒരു ശതമാനം എക്സൈസ് തീരുവ ഏര്‍പ്പെടുത്തിയതിലും രണ്ടു ലക്ഷത്തില്‍ കൂടുതലുള്ള വില്‍പ്പനക്ക് ഒരു ശതമാനം അധിക നികുതി ചുമത്തിയതിലും പ്രതിഷേധിച്ചാണ് സ്വര്‍ണവ്യാപാരികള്‍ കടയടപ്പ് സമരം നടത്തുന്നത്. കേരള ഗോള്‍ഡ്‌ ആന്‍ഡ്‌ സില്‍വര്‍ മര്‍ച്ചന്റ്‌ അസോസിയേഷന്റെ നേതൃത്വത്തിലാണ്‌ ഹര്‍ത്താല്‍ ആചരിക്കുന്നത്‌.