പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരേ തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രതിഷേധം

single-img
19 March 2012

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരേ പ്രതിഷേധം ിരമ്പുന്നു. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. കരിങ്കൊടികളുമായി നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.