പെൻഷന്‍പ്രായം വര്‍ദ്ധന; യൂത്ത് കോണ്‍ഗ്രസിന് അതൃപ്തി

single-img
19 March 2012

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി പുനപ്പരിശോധിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തീരുമാനമെടുക്കുന്നതിന് മുന്‍പ് യുവജന സംഘടനാ നേതാക്കളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാഞ്ഞത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു. നേരത്തെ വിരമിക്കല്‍ തീയതി ഏകീകരിച്ചപ്പോള്‍ തോമസ് ഐസക് ചര്‍ച്ച നടത്താതിരുന്നത് ഒരു ന്യായമായി കെഎം മാണിക്ക് ചൂണ്ടിക്കാട്ടാനാകില്ലെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.