പെന്‍ഷന്‍ പ്രായം ഉയര്‍ത്തലിനെതിരെ യൂത്ത് ലീഗും പ്രതിഷേധത്തിലേക്ക്

single-img
19 March 2012

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ യൂത്ത് ലീഗും രംഗത്തെത്തി. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് ടി.എം.സാദിഖ് അലി പറഞ്ഞു. ചര്‍ച്ച പോലും ചെയ്യാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും സാദിഖ് അലി പറഞ്ഞു.