ആപ്പിൾ കമ്പനിക്കെതിരെ ചൈനീസ് എഴുത്തുകാർ

single-img
19 March 2012

തങ്ങളുടെ കൃതികളുടെ വ്യാജ പതിപ്പുകൾ ഓൺലൈനിൽ വിറ്റതിന് ടെക്നോളജി രംഗത്തെ ഭീമന്മാരായ ആപ്പിൾ കോർപ്പറേഷൻ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ചൈനീസ് സാഹിത്യകാരന്മാർ രംഗത്ത്.ചൈനീസ് ന്യൂസ് ഏജൻസി സിൻഹുവയുടെ റിപ്പോർട്ട് പ്രകാരം 22 എഴുത്തുകാരാണ് അവരുടെ 95 പുസ്തകങ്ങൾ അനുവാദമില്ലാതെ വില്പന നടത്തിയതിന് റൈറ്റേസ് റൈറ്റ്സ് അലയൻസിനെ സമീപിച്ചത്.7.7 മില്യൺ ഡോളർ ( 50 മില്യൺ യുവാൻ ) ആണ് നഷ്ടപരിഹാരമായി അവർ ആവശ്യപ്പെടുന്നത്.ചൈനീസ് സാഹിത്യരംഗത്ത് പ്രമുഖരായ ഹാൻ ഹാൻ,ബെയ് സിചെങ് എന്നിവരും പരാതിക്കാരുടെ കൂട്ടത്തിൽ ഉണ്ട്.