അമിതാഭ്-ജയ ജോഡി വീണ്ടും വെള്ളിത്തിരയിൽ

single-img
19 March 2012

അമിതാഭ് ബച്ചൻ – ജയ ബച്ചൻ ദന്വതിമാർ വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നു.ഡയറക്ടർ ഷൂജിത്ത് സിർകാറിന്റെ പുതിയ ചിത്രത്തിലാണ് താര ജോഡികൾ വീണ്ടുമെത്തുന്നത്.35 വർഷമായി ഒന്നിച്ചു ജീവിക്കുന്ന ദന്വതികളുടെ ജീവിതം പകർത്തുന്ന ഈ ചിത്രം 2001 ശേഷം ബച്ചൻ ദന്വതിമാർ ബോളിവുഡിൽ ഒന്നിച്ചഭിനയിക്കുന്ന ആദ്യത്തേതാണ്.മൂന്നു വർഷങ്ങൾക്കു മുൻപ് അമിതാഭിനെ നായകനാക്കി ജോണി മസ്താന എന്ന ചിത്രം സംവിധാനം ചെയ്ത ആളാ‍ണ് സിർകാർ.എന്നാൽ ഇതു വരെ ആ ചിത്രം റിലീസ് ചെയ്തിട്ടില്ല.പൂർണ്ണമായും ഒരു പ്രണയകഥയാണ് തന്റെ പുതിയ ചിത്രമെന്ന് അദ്ദേഹം പറഞ്ഞു.