യുവ്‌രാജ് സിംഗ് ആശുപത്രിവിട്ടു

single-img
18 March 2012

അര്‍ബുദ ബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ആശുപത്രി വിട്ടു. മൂന്നാംവട്ട കീമോതെറാപ്പിയും പൂര്‍ത്തിയായെന്നും സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തുകയാണെന്നും യുവരാജ് സിംഗ് ട്വിറ്ററില്‍ എഴുതി. ഇന്ത്യയെ ലോകകപ്പ് ജയത്തിലേക്കു നയിക്കുന്നതില്‍ പ്രധാനിയായിരുന്ന യുവരാജിന് കഴിഞ്ഞ ഒക്ടോബറില്‍ ശ്വാസകോശത്തില്‍ മുഴ കണെ്ടത്തിയിരുന്നു. എന്നാല്‍, അടുത്ത കാലത്താണ് ശ്വാസകോശ അര്‍ബുദമാണെന്നു തെളിഞ്ഞത്. തുടര്‍ന്ന് ജനുവരി മുതല്‍ അമേരിക്കയിലെ ബോസ്റ്റണില്‍ ചികിത്സയിലായിരുന്നു യുവി. ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനായ യുവി ടേബിള്‍ ടെന്നീസ് കളിക്കുന്ന ചിത്രം കഴിഞ്ഞ ആഴ്ച ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത് ആരാധകര്‍ക്ക് ഏറെ ആശ്വാസദായകമായിരുന്നു. അതേസമയം, നാട്ടിലേക്കുള്ള യുവിയുടെ മടക്കം എന്നാണെന്നു വ്യക്തമായിട്ടില്ല. മേയില്‍ യുവ്‌രാജ് സിംഗിന് മൈതാനത്തേക്കു തിരിച്ചുവരാനാവുമെന്ന് അദ്ദേഹത്തിന്റെ ഫിസിയോതെറാ പ്പിസ്റ്റ് ഡോ. ജതിന്‍ ചൗധരി നേരത്തേ വ്യക്തമാക്കിയിരുന്നു.