തമിഴ് നാട്ടിൽ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

single-img
18 March 2012

തമിഴ് നാട്ടിലെ ശങ്കരൻ കോവിൽ അസംബ്ലി മണ്ഡലത്തിലെ വോട്ടെടുപ്പ് കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ആരംഭിച്ചു.13 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജനവിധി തേടുന്നത്.എം എൽ എ ആയിരുന്ന സി.കറുപ്പസാമിയുടെ നിര്യാണത്തെ ത്തുടർന്നാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ്.206,087 വോട്ടർമാരുള്ള മണ്ഡലത്തിൽ എഐഡിഎംകെ,ഡിഎംകെ,ഡിഎംഡികെ,ബിജെപി,എംഡിഎംകെ എന്നീ പാർട്ടികൾ തമ്മിലാണ് ശക്തമായ പോരാട്ടം.