പാക്കിസ്ഥാനില്‍ ഏറ്റുമുട്ടലില്‍ 51 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

single-img
18 March 2012

സൈന്യത്തിന്റെ വ്യോമാക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലുമായി പാക്കിസ്ഥാനില്‍ 51 തീവ്രവാദികളും നാലു പട്ടാളക്കാരും കൊല്ലപ്പെട്ടു.ഒരക്കാസി, ഖുറം മേഖലകളില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ ഇന്നലെ 26 തീവ്രവാദികള്‍ക്കു ജീവഹാനി നേരിട്ടു. ഈ മാസം 12നു ശേഷം ഖൈബര്‍ ഏജന്‍സിയില്‍ സുരക്ഷാസൈനികരുമായി നടന്ന ഏറ്റുമുട്ടലുകളില്‍ 25 തീവ്രവാദികള്‍ കൊല്ലപ്പെട്ടു.