കര്‍ണാടക പുകയുന്നു. വീണ്ടും മന്ത്രിയുടെ രാജിഭീഷണി

single-img
18 March 2012

കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്റെ ഭാവി വീണ്ടും പ്രതിസന്ധിയില്‍. മന്ത്രി ബാലചന്ദ്ര ജാര്‍കി ഹോളി രാജിഭീഷണി മുഴക്കി. 19 എംഎല്‍എമാരും ഒപ്പമുണ്ട്. ഭൂമികുംഭകോണക്കേസില്‍ കുറ്റവിമുക്തനായ മുന്‍മുഖ്യമന്ത്രി യെദിയൂരപ്പ തന്നെ പിന്തുണയ്ക്കുന്ന വരുടെ യോഗം വിളിച്ചുചേര്‍ത്തതിനുപിന്നാലെയാണു പുതിയ വിമതനീക്കം. രാജിക്കാര്യം മുഖ്യമന്ത്രി ഡി.വി. സദാനന്ദഗൗഡയെയും സംസ്ഥാന ബിജെപി പ്രസിഡന്റ് കെ.എസ.് ഈശ്വരപ്പയെയും അറിയിച്ചുവെന്ന് മന്ത്രി ബാലചന്ദ്ര വ്യക്തമാക്കി.