ഇറ്റാലിയന്‍ നാവികരുടെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും

single-img
18 March 2012

കോളിളക്കമുണ്ടാക്കിയ, മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ലസ്റ്റോറെ മാര്‍സി മിലാനോ, സാല്‍വത്തോറെ ഗിറോനെ എന്നിവരുടെ റിമാന്റാണ് ഇന്ന് അവസാനിക്കുന്നത്. നാവികരെ ഇന്ന് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.