ഗോവിന്ദച്ചാമിയെ പൂജപ്പുര ജയിലിലേക്കു മാറ്റും

single-img
18 March 2012

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സൗമ്യാവധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമിയെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുന്നു. ഇതു സംബന്ധിച്ചു ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ ഉത്തരവ് ഈ ആഴ്ച ഉണ്ടാ യേക്കും. ജയില്‍ അധികൃതരും മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ മാറ്റുന്നത്. വെള്ളിയാഴ്ച മനുഷ്യാവകാശ കമ്മീഷനംഗം കെ.ഇ. ഗംഗാധരന്‍ ഗോവിന്ദച്ചാമിയെ സന്ദര്‍ശിച്ചു തെളിവെടുപ്പു നടത്തിയിരുന്നു. സഹതടവുകാരില്‍നിന്നു തനിക്കു പീഡനമേല്‍ക്കുന്നുണെ്ടന്നും ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്തേക്കു മാറ്റണമെന്നും ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിരുന്നു. ജയിലില്‍ ബിരിയാണി അടക്കമുള്ള ഭക്ഷണം വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.