ഇ-മെയില്‍ ചോര്‍ത്തല്‍ കേസില്‍ എസ്‌ഐ ബിജു സലിം റിമാന്‍ഡില്‍

single-img
18 March 2012

വിവാദമായ ഇ-മെയില്‍ ചോര്‍ത്തല്‍ കേസുമായി ബന്ധപ്പെട്ടു പോലീസ് ഹൈടെക് സെല്ലിലെ എസ്‌ഐയായിരുന്ന തിരുവനന്തപുരം വലിയവിള ഡിഎന്‍ആര്‍എ- 162 നെസ്റ്റില്‍ ബിജു സലീമിനെ(38) ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ബിജുവിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ബിജു സലീമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണസംഘം സൂചന നല്‍കി. ശനിയാഴ്ച രാത്രി മ്യൂസിയം പോലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ ബിജു സലിമിനെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷം ഇയാളെ വന്‍ പോലീസ് അകമ്പടിയോടെ മജിസ്‌ട്രേറ്റ് എ.എം. അഷ്‌റഫിന്റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു.