കേരള ബഡ്ജറ്റ് 2012; ഒറ്റനോട്ടത്തില്‍

single-img
18 March 2012
 • പെന്‍ഷന്‍ പ്രായം 56 ആക്കി
 • കൊച്ചി മെട്രോയ്ക്ക് 150 കോടി രൂപ
 • അതിവേഗ ഇടനാഴിക്ക് 50 കോടി
 • മോണോ റെയില്‍ പദ്ധതികളുടെ പ്രാരംഭ ചെലവുകള്‍ക്ക് 50 കോടി
 • വിഴിഞ്ഞം പദ്ധതിക്ക് 224 കോടി
 • പദ്ധതിയിതര ചെലവ് 30 ശതമാനം കൂടി
 • കുട്ടനാട്ടിലും പാലക്കാട്ടും റൈസ് പാര്‍ക്ക്
 • വികസനത്തിനായി സപ്ത തന്ത്രങ്ങള്‍
 • വളര്‍ച്ചാ നിരക്ക് അടുത്ത പദ്ധതിക്കാലത്ത് രണ്ടക്കത്തില്‍ എത്തിക്കും
 • റവന്യൂ വരുമാനം 19 ശതമാനം കൂടി
 • മണ്ഡലത്തിലെ വികസനത്തിനായി എംഎല്‍എമാര്‍ക്ക് 705 കോടി രൂപആസ്തി വികസന ഫണ്ട്
 • നാളികേര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി മൂന്ന് നാളികേര ബയോ പാര്‍ക്കുകള്‍ തുടങ്ങും. ഇതിനായി 15 കോടി
 • ഓരോ പഞ്ചായത്തിലും പ്രാദേശിക സഹകരണത്തോടെ ഗ്രീന്‍ഹൗസ് കൃഷിവ്യാപിപ്പിക്കും
 • മാലിന്യ നിര്‍മാര്‍ജനത്തിനായി ഉറവിട മാലിന്യ നിര്‍മാര്‍ജന പദ്ധതി ആരംഭിക്കും. ഇതിനായി 100 കോടി രൂപ അനുവദിക്കും
 • കോട്ടയ്ക്കലില്‍ ആയുര്‍വേദ സര്‍വകലാശാലയ്ക്ക് 100 കോടി രൂപ
 • കണ്ണൂര്‍ വിമാനത്താവളത്തിന് 50 കോടി അനുവദിക്കും
 • ഇടുക്കിയിലും വയനാട്ടിലും വിമാനത്താവള സാധ്യതാ പഠനത്തിന് 50 ലക്ഷം
 • വിമാനത്താവളങ്ങള്‍ ഇല്ലാത്ത ജില്ലകളില്‍ എയര്‍ സ്ട്രിപ്പുകള്‍ ആരംഭിക്കും
 • പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി, ഇതിനായി ഒരു കോടി രൂപ
 • പത്രപ്രവര്‍ത്തക പെന്‍ഷന്‍ 4500 രൂപയായി ഉയര്‍ത്തി
 • ക്ഷേമനിധി പെന്‍ഷനുകളില്‍ 100 മുതല്‍ 300 രൂപ വരെ വര്‍ധനവ് (വിധവ പെന്‍ഷന്‍ 575, വികലാംഗ പെന്‍ഷന്‍ 700)
 • വിവാഹ സഹായം 20000 രൂപയാക്കി
 • സ്‌കൂളുകളിലെ പാചക തൊഴിലാഴികളുടെ ദിവവേതനം 50 രൂപ കൂട്ടി
 • തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്ക് ആയിരം രൂപവീതം ധനസഹായം
 • വനം വന്യജീവി സംരക്ഷണ പ്രവര്‍ത്തനക്ക് 114 കോടി
 • സംയോജിത കടല്‍ സുരക്ഷാ പദ്ധതിക്ക് രണ്ടുകോടി രൂപ
 • മലയോര വികസനത്തിന് 10 കോടി രൂപ, മലയോര വികസന ഏജന്‍സിക്ക് 61 കോടി
  
  
 • വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് 25 കോടി
 • നെല്‍കൃഷിക്കായി 50 കോടി
 • വാഗമണ്ണില്‍ ഓര്‍ക്കിഡ് ഉദ്യോനത്തിന് ഒരു കോടി രൂപ
 • ശബരിമല മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 25 കോടി
 • ശബരിമലയിലെ മാലിന്യ നിര്‍മാര്‍ജന പരിപാടിക്ക് അഞ്ച് കോടി
 • തിരുവനന്തപുരം- കാസര്‍ഗോഡ് അതിവേഗ റെയില്‍പാതയ്ക്കായി 50 കോടി രൂപ
 • ക്ഷീരമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 35 കോടി
 • വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയ്ക്ക് 40 കോടി
 • മത്സ്യസമൃദ്ധി പദ്ധതിക്കായി 13 കോടി
 • ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന് 11 കോടി
 • ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന് പത്തുകോടി
 • കുടുംബശ്രീക്ക് 84 കോടി
 • ഗ്രാമങ്ങളില്‍ വീടുവെയ്ക്കാന്‍ പട്ടികജാതിക്കാര്‍ക്ക് രണ്ടു ലക്ഷവും, പട്ടികവര്‍ഗക്കാര്‍ക്ക് രണ്ടര ലക്ഷവും
 • തീരദേശ റോഡ് വികസനത്തിന് 55 കോടി
 • കുട്ടനാട് പാക്കേജ് വികസനത്തിന് 165 കോടി
 • തൃശൂര്‍ പുത്തൂരില്‍ സുവോളജിക്കല്‍ പാര്‍ക്കിന് അഞ്ചുകോടി
 • മലയോര വികസന ഏജന്‍സിക്ക് 61 കോടി
 • ഇളനീര്‍ കേരളത്തിന്റെ ഔദ്യോഗിക പാനീയമാക്കി
 • ജൈവകൃഷി പ്രോത്സാഹനത്തിന് പത്തു കോടി
 • പൈനാപ്പിള്‍ മിഷന് ഒരു കോടി
 • പഠനം പൂര്‍ത്തിയാക്കിയിട്ടും ജോലി ലഭിക്കാത്ത ബി.പി.എല്‍ വിദ്യാര്‍ത്ഥികളുടെ പലിശ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും
 • താനൂരില്‍ പുതിയ തുറമുഖത്തിന് 10 കോടി
 • പാലക്കാട് അക്ഷയപാത്ര പദ്ധതിക്ക് 163 കോടി
 • മുല്ലപ്പെരിയാറില്‍ പുതിയ സംരക്ഷണ അണക്കെട്ടിന് 50 കോടി
 • മുട്ടത്തറയിലും അത്താണിയിലും സഹകരണ എന്‍ജിനീയറിംഗ് കോളജുകള്‍
 • കോട്ടൂരിലും കാപ്പുകാട്ടും ആന സംരക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കും
 • സൗരഗൃഹ പദ്ധതി നടപ്പാക്കും
 • വന്‍കിട വ്യാപാര സമുച്ചയങ്ങള്‍ക്കായി കിന്‍ഫ്രയ്ക്ക് 100 കോടി രൂപ
 • കോള്‍പാടങ്ങളുടെ വികസനത്തിനായി 465 കോടി
 • അഞ്ച് ജലവൈദ്യുതികള്‍ ആരംഭിക്കും
 • കൈത്തറി സംഘങ്ങളുടെ പുനരുജ്ജീവനത്തിന് ഏഴുകോടി
 • മലബാര്‍ മേഖലയില്‍ കാലിത്തീറ്റ ഫാക്ടറികള്‍ തുടങ്ങാന്‍ അഞ്ചുകോടി
 • വയനാട്ടില്‍ അഹ്ഡ്‌സിന്റെ നേതൃത്വത്തില്‍ വികസന പദ്ധതികള്‍ക്ക് 1402 കോടി രൂപ
 • ആദിവാസി ക്ഷേമത്തിനായുള്ള അക്ഷയപാത്ര പദ്ധതിക്ക് 153 കോടി
 • തൃശൂരും കോട്ടയത്തും മൊബിലിറ്റി ഹബ്ബ്
 • സഹകരണ മേഖലയ്ക്ക് 62 കോടി
 • കോട്ടയത്ത് കരൂരില്‍ ടെക്‌നോപാര്‍ക്കിന് പത്തുകോടി
 • സമഗ്ര കപ്പല്‍ ഗതാഗത നയം നടപ്പാക്കും
 • ആലപ്പുഴ-തലശേരി തുറമുഖങ്ങള്‍ ഉല്ലാസ കേന്ദ്രങ്ങളായി വികസിപ്പിക്കും
 • അഞ്ചുകോടി രൂപയില്‍ അധികമുള്ള റോഡ് പണിക്കു മുമ്പ് ഡീറ്റെയ്ല്‍ഡ് എസ്റ്റിമേറ്റും ഡിസൈനും നിര്‍ബന്ധമാക്കും
 • കയര്‍ മേഖലയ്ക്ക് 100 കോടി
 • കൈത്തറി മേഖലയ്ക്ക് 17.5 കോടി
 • ടെക്‌നോപാര്‍ക്കിന് 43 കോടിയും ഇന്‍ഫോപാര്‍ക്കിന് 42 കോടിയും അനുവദിക്കും
 • വയനാട് ചുരം റോഡിന് സമാന്തര ബൈപ്പാസ് നിര്‍മിക്കുന്നതിന് അഞ്ചുകോടി
 • മീനച്ചില്‍-മൂവാറ്റുപുഴ വാലി ജലവൈദ്യുത പദ്ധതിക്ക് അഞ്ചുകോടി
 • ഗ്ലോബല്‍ ആയുര്‍വേദ വില്ലേജിന് അഞ്ചുകോടി
 • ഡ്രൈവിംഗ് പരിശീലനം മെച്ചപ്പെടുത്തുന്നതായി എടപ്പാളില്‍ കേന്ദ്ര സഹായത്തോടെ ഡ്രൈവിംഗ് പരിശീലന-ഗവേഷണ കേന്ദ്രം
 • എല്ലാ ജില്ലകളിലും കെഎസ്ആര്‍ടിസി ടൗണ്‍ സിറ്റി സര്‍വീസ് ആരംഭിക്കും
 • കെഎസ്ആര്‍ടിസിക്ക് 125 കോടി രൂപ
 • ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലും, കോന്നിയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയും ആരംഭിക്കും