ബ്രിട്ടന്‍ ഇന്ത്യക്കുള്ള സഹായം നിര്‍ത്തലാക്കുന്നു

single-img
18 March 2012

സാമ്പത്തികമായി മുന്നേറുന്ന ഇന്ത്യയ്ക്ക് ദാരിദ്ര്യനിര്‍മാര്‍ജനത്തിനും മറ്റുമായി നല്‍കിവരുന്ന സഹായം നിര്‍ത്തലാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലുള്ള കരാര്‍ പ്രകാരം 2015 വരെ ഇന്ത്യക്കു സഹായം നല്‍കും. അതിനുശേഷം ഇതു പുതുക്കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ അഭിപ്രായമെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അഞ്ചുവര്‍ഷത്തേക്ക് നൂറുകോടി പൗണ്ടിന്റെ സഹായം നല്‍കാനാണു വ്യവസ്ഥയുള്ളത്. ഇതില്‍ 60 കോടി പൗണ്ട് കൂടി കൊടുത്തുതീര്‍ക്കാനുണ്ട്. അതു കഴിഞ്ഞാല്‍ പുതുതായി സഹായം അനുവദിക്കില്ലെന്നും ബ്രിട്ടന്‍ വ്യക്തമാക്കുന്നു.