ജീവന്മരണ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ

single-img
18 March 2012

ഏഷ്യ കപ്പിൽ ഫൈനലിലെത്താൻ ജയം അനിവാര്യമായ ഇന്ത്യ ഇന്ന് തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ പാക്കിസ്ഥാനെ നേരിടുന്നു.കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനോടേറ്റ അപ്രതീക്ഷിത തോൽവിയാണ് ലോകചാന്വ്യന്മാരെ പ്രതിസന്ധിയിലാക്കിയത്.ക്രിക്കറ്റ് ദൈവത്തിന്റെ നൂറാമത്തെ സെഞ്ച്വറിയ്ക്ക് സാക്ഷ്യം വഹിച്ച മത്സരത്തിൽ 5 വിക്കറ്റിനാണ് ബംഗ്ലാദേശ് ഇന്ത്യയെ നാണം കെടുത്തിയത്.ഇതിനകം ഫൈനലിലെത്തിയ പാക്കിസ്ഥാന് ഈ മത്സരം പ്രസക്തമല്ലെങ്കിലും ചിരവൈരികളായ ഇന്ത്യയോട് തങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ചുള്ള പോരാട്ടത്തിനാകും അവർ ഇറങ്ങുക.അടുത്തകാലത്ത് തുടർച്ചയായ തോൽവികൾ നേരിട്ട ടീം ഇന്ത്യയ്ക്ക് ഏഷ്യാക്കപ്പിന്റെ ഫൈനലിലെങ്കിലും എത്തി തങ്ങളുടെ മുഖം രക്ഷിക്കേണ്ടതുണ്ട്.ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ ആണ് മത്സരം ആരംഭിക്കുന്നത്.