യുവരാജ്‌ ആശുപത്രി വിട്ടു

single-img
17 March 2012

അമേരിക്കയിൽ അര്‍ബുദ രോഗ ചികിത്സയിലായിരുന്ന ക്രിക്കറ്റ്‌ താരം യുവരാജ്‌ സിംഗ്‌ ആശുപത്രി വിട്ടു. ട്വിറ്റർ വഴിയാണു താൻ ആശുപത്രി വിട്ട കാര്യം യുവരാജ് അറിയിച്ചത്.മൂന്നാം ഘട്ട കീമോയും കഴിഞ്ഞു.സുഖപ്പെടുലിന്റെ നാളുകൾ ആരംഭിച്ചിരിക്കുന്നു എന്നും താനിപ്പോൾ സ്വതന്ത്രനാണെന്നും യുവരാജ് പറഞ്ഞു.തനിക്കൊപ്പം നിന്നവർക്കും പ്രാർഥിച്ചവർക്കും എല്ലാം യുവരാജ് നന്ദി പറഞ്ഞു

ആശുപത്രി കിടക്ക വിട്ട യുവരാജ് സച്ചിനെ അഭിനന്ദിക്കാനും മറന്നില്ല.സമാനതകൾ ഇല്ലാത്ത നേട്ടമാണു സച്ചിൽ സ്വന്തമാക്കിയിരിക്കുന്നത്.അദ്ദേഹം തന്റെ കാലഘട്ടത്തിലെ നായകനാണെന്നും യുവി പറഞ്ഞു

ജനുവരി 26 ന്‌ ആണ്‌ ക്യാൻസർ ബാധിതനായി യുവരാജ്‌ ആശുപത്രി കിടക്കയിലായത്