രാജിവയ്ക്കണമെങ്കില്‍ രേഖാമൂലം കത്ത് നല്‍കണം: ദിനേശ് ത്രിവേദി

single-img
17 March 2012

തൃണമുല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് മമത ബാനര്‍ജി രേഖാമൂലം കത്തിലൂടെ ആവശ്യപ്പെട്ടാല്‍ മാത്രമേ താന്‍ രാജിവെയ്ക്കുവെന്ന് കേന്ദ്രറെയില്‍വേമന്ത്രി ദിനേശ് ത്രിവേദി വ്യക്തമാക്കി. ത്രിവേദിയുടെ രാജി ഫോണിലൂടെ ആവശ്യപ്പെട്ട തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെയടുക്കല്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഒന്നോ രണ്‌ടോ ദിവസങ്ങള്‍ക്കുള്ളില്‍ രാജിവെയ്ക്കുമെന്നും ത്രിവേദി പറഞ്ഞു. അതേസമയം റെയില്‍ബജറ്റിന് മറുപടി പറയാന്‍ ത്രിവേദിയെ അനവദിക്കില്ലെന്ന നിലപാടിലാണ് മമത.