സൂസണ്‍ നഥാനെ നാടുകടത്തണം:ഹൈക്കോടതി

single-img
17 March 2012

ഇസ്രയേലി എഴുത്തുകാരി സൂസന്‍ നഥാനിനെ നാട് കടത്തണമെന്ന് ഹൈക്കോടതി.സ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ കഴിയുകയായിരുന്നു സൂസൻ നഥാൻ.സൂസനെ നാടുകടത്തണമെന്ന  കലക്ടറുടെ ഉത്തരവ് ശരിവെച്ചുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി. ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.