പിറവത്ത് കനത്ത പോളിംഗ്

single-img
17 March 2012

കേരളം ഉറ്റുനോക്കുന്ന പിറവം മണ്ഡലത്തില്‍ രാവിലെ മുതല്‍ കനത്ത പോളിംഗ്. കൂത്താട്ടുകുളം, പിറവം, രാമമംഗലം, ആമ്പല്ലൂര്‍, ചോറ്റാനിക്കര, തിരുവാങ്കുളം, മണീട് പഞ്ചായത്തുകളിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. പല പഞ്ചായത്തുകളിലും പോളിംഗ് നാല്‍പത് ശതമാനം കവിഞ്ഞു. എടക്കാട്ടുവയല്‍, പാമ്പാക്കുട, മുളന്തുരുത്തി, ഇലഞ്ഞി, തിരുമാറാടി പഞ്ചായത്തുകളില്‍ താരതമ്യേന കുറവായിരുന്നെങ്കിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും പോളിംഗ് മുപ്പത് ശതമാനം കവിഞ്ഞിട്ടുണ്ട്. ഇതിനുമുമ്പ് 1987 ലാണ് പിറവത്ത് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയിരുന്നത്. 85.45 ശതമാനമായിരുന്നു അന്ന് പോളിംഗ്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 79.12 ശതമാനമായിരുന്നു പോളിംഗ്. ആദ്യസൂചനകള്‍ അനുസരിച്ച് ഇക്കുറി പോളിംഗ് 90 ശതമാനം കവിയുമെന്നാണ് വിവരം.